വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Wednesday 25 February 2015

ചാക്യാർ കൂത്ത്  അവതരിപ്പിച്ചു
സ്പിക് മാക്കേ യുടെ  ആഭിമുഖ്യത്തിൽ  കലാ മണ്ഡലം സൂരജ് നമ്പ്യാരും സംഘവും  ചാക്യാർ കൂത്ത്  അവതരിപ്പിച്ചു . മിഴാവ്  കലാകാരൻ              കലാമണ്ഡലം  ശിവപ്രസാദ്‌,സ്പിക് മാകെ  കോർഡിനേ റ്റർ  ഉണ്ണി വാര്യർ  എന്നിവരും പങ്കെടുത്തു  . സീതാന്വേഷണകഥ  സരസവും ലളിതവുമായി  പറഞ്ഞു കൊണ്ട്  വിദ്യാർഥി കൾക്ക്‌  ഒരു ദൃശ്യവിരുന്ന്  സമ്മാനിച്ച  കലാകാരനെ  ഹെഡ്മാസ്റ്റർ  പൊന്നാട  അണിയിച്ച്  ആദരിച്ചു .

    


Friday 20 February 2015

PERFORMANCE IN BALA SASTRA CONGRESS

ബാലശാസ്ത്ര കോണ്‍ഗ്രസ്‌ -പഞ്ചായത്ത്‌തലം    

20-02-2015 വെള്ളിയാഴ്ച കോളിയടുക്കം ഗവ.യു. പി സ്കൂളിൽ വെച്ചു നടന്ന പഞ്ചായത്തുതലം ബാലശാസ്ത്ര കോണ്‍ഗ്രസിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെക്കാനും രണ്ടാം സ്ഥാനം നേടാനും നമ്മുടെ വിദ്യാർഥികൾക്ക് സാധിച്ചു.        
ഞങ്ങളുടെ പ്രതിഭകൾ 
1.ലക്ഷ്മി.കെ.നമ്പ്യാർ -7 എ     
2.അപർണ്ണ.ടി    - 7 എ
3.അഭിജിത്ത്.കെ   -7എ   
4.പോൾ.എൻ.പി  -7എ   
5.കീർത്തന.ടി   -6 എ 
6.അരുണിമ.എൻ.കെ -6എ    
7.അനശ്വര.എം   -6 ബി 
8.ശ്രീഹരി.കെ  -6 എ 
9.ശിവാനി.കെ  -5 എ 
10.ധന്യ.കെ    -5 സി 
11.അനുശ്രീ.കെ -5ബി    
12.അൻസീനഷെറിൻ -5 സി   

Tuesday 17 February 2015

PADANAMIKAVE

കളിവണ്ടി പ്രദർശനം 
  ക്ലാസ്സ്‌തല പഠന പ്രവർത്തനത്തിലെ മികവ് തെളിയിച്ചുകൊണ്ട് ഒന്നാം ക്ലാസ്സിലെ കുട്ടികൾ ഒരുക്കിയ കളിവണ്ടി പ്രദർശനം ഞങ്ങളുടെ വിദ്യാലയത്തിലെമുഴുവൻകുട്ടികൾക്കുംമനോഹരമായ ഒരുകാഴ്ചവിരുന്നായി.       
    കുഞ്ഞൻവണ്ടിമുതൽ വമ്പൻവണ്ടി വരെ നിർമ്മിച്ചൊരുക്കി ഒന്നാം ക്ലാസ്സിലെ 60 കുട്ടികൾ അവരുടെ മികവ് തെളിയിച്ചിരിക്കുന്നു.
 


    മച്ചിങ്ങാവണ്ടി,ഉന്തുവണ്ടി,നാനോകാർ,ബസ്‌,ജീപ്പ്,ലോറി,ജെ.സി.ബി,കളിവള്ളം,ചങ്ങാടം,കപ്പൽതുടങ്ങിനിത്യജീവിതത്തിൽദർശിക്കാനിടയുള്ള ഒട്ടുമിക്കവാഹനങ്ങളുടെയും കുഞ്ഞുപതിപ്പുകൾ ഏവർക്കുംകൗതുകമുളവാക്കി.                       കുട്ടികൾക്ക് അമരക്കാരുംവഴികാട്ടികളുമായി സുസ്മിത,രാധ എന്നീ അധ്യാപികമാരും ഒപ്പം തന്നെഉണ്ടായിരുന്നു.ഹെഡ്മാസ്റ്റർ,പി.റ്റി.എപ്രസിഡണ്ട്,രക്ഷിതാക്കൾ,മറ്റുഅധ്യാപകർ,വിദ്യാർത്ഥികൾ എന്നിവരുംപങ്കെടുത്തു.













             
    

Tuesday 3 February 2015

AWARNESS CLASS FOR THE MOTHERS

അമ്മ അറിയാൻ 
3-2-2015 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ ഈ പരിപാടിയുമായി  ബന്ധപ്പെട്ട ക്ലാസ്സ്‌ ഭംഗിയായി നടന്നു.
ഉദ്ഘാടനം:ശ്രീമതി.രമഗംഗാധരൻ (വാർഡ്‌മെമ്പർ  അധ്യക്ഷൻ:ശ്രീ.കെ.കെ മുരളിധരൻ(ഹെഡ്മാസ്റ്റർ)  

വാർഡ്‌ മെമ്പർ ഉദ്ഘാടനം ചെയ്യുന്നു 

സദസ്സ് 

സിന്ധുമണി ടീച്ചർ  ക്ലാസ്സെടുക്കുന്നു . 


ബി .ആർ .സി .ട്രെയിനർ  ധന്യടീച്ചറുടെ സഹകരണം 

സശ്രദ്ധം 

ഉമ്മമാരുടെ  സജീവ പങ്കാളിത്തം 
കോർഡിനേറ്റർ:ശ്രീമതി.സിന്ധുമണി.സി.എച്ച്(ടീച്ചർ)മൈനോറിട്ടിവിഭാഗംവിദ്യാർത്ഥികൾക്ക്ആവശ്യമായപിന്തുണയുംപഠനാനുകൂലമായഗാർഹികാന്തരീക്ഷവുംഒരുക്കിഅവരുടെസമഗ്രവികസനംസാധ്യമാക്കുന്നതിനായിപ്രവർത്തിക്കുന്നതാണെന്ന്ക്ലാസ്സിൽപങ്കെടുത്തരക്ഷിതാക്കൾഅറിയിച്ചു.ശ്രീമതി.ഷാനിമോൾയോഗത്തിൽനന്ദിപ്രകടനം നടത്തി.            

Monday 2 February 2015

METRIC MELA 2015

ചങ്ങാതിക്കണക്ക്_   L .P  തലം 
3  
3 ,4 ക്ലാസ്സുകളിൽ  ഗണിതപഠനമികവ്   ലക്ഷ്യമിട്ടുകൊണ്ട്നടത്തുന്നപ്രവർത്തനമാണല്ലോ  മെട്രിക് മേള.നീളം,ഭാരം ,സമയം  തുടങ്ങിയ  മെട്രിക്അളവുകൾജീവിതഗന്ധിയായി  സ്വാംശീകരിക്കുന്നതിനും  അതുമായി ബന്ധപ്പെട്ട  പഠനത്തിലേക്ക്  കുട്ടികളെ  നയിക്കുന്നതിനുമായി  ജനുവരി 29 ,30 തീയ്യതികളിലായി   നമ്മുടെ വിദ്യാലയത്തിൽ  മെട്രിക്മേളയുടെപ്രവർത്തനപാക്കേജുകൾ  ഫലപ്രദമായി  നടപ്പിലാക്കാൻ  സാധിച്ചു.     മെട്രിക് അളവുകളുമായി  ബന്ധപ്പെട്ട്   ഉപകരണങ്ങ ൾ  നിർമ്മിക്കാനും  കൈകാര്യം ചെയ്യാനുമുള്ള  ശേഷി 
ഉറപ്പിക്കാനായി ,വിവിധ അധ്യാപകരുടെ  നേതൃത്വത്തിൽ    സംഘപ്രവർത്തനങ്ങൾ ,കളികൾ    
എന്നിവ  സംഘടിപ്പിച്ചു .
ത്രാസിൻറ്റെ  ഉപയോഗം 

ക്ലോക്ക് നിർമാണത്തിൽ 



വിവിധ തരം ക്ലോക്കുകളും സ്കൈലുകളും





മെട്രിക്  മികവുകൾ 








കണക്കിൽപ്രയാസംനേരിടുന്നകുട്ടികൾക്ക് ഒരുകൈത്താങ്ങായിപ്രവർത്തിക്കാൻജൈനമ്മഎബ്രഹാം,ബിനിമോൾ ,രഹീനാബീവി ,ആലിസ്,സിന്ധു,പ്രസീന, രജിത  എന്നീ അധ്യാപികമാർക്ക്‌  സാധിച്ചു . 

പണിപ്പുരയിൽ

അളന്നുകണ്ടുപിടിക്കാം   





മെട്രിക് മേള ഉദ്ഘാടനവും  പ്രദർശനവും