വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Tuesday 21 June 2016

VAYANAAVARACHANAM

വായനാപക്ഷാചരണവും  വിദ്യാരംഗം  സാഹിത്യവേദിയും 
                    ജൂൺ19  മുതൽ25വരെനടക്കുന്ന വായനാവാരത്തിന്ടെയും വിദ്യാരംഗം സാഹിത്യവേദിയുടെയും  ഉദ്‌ഘാടനം20 -6 -16 ന് നടന്നു. കലാകാരനും മജിഷ്യനുമായ ശ്രീ.ബാലചന്ദ്രൻ കൊട്ടോടി വിദ്യാരംഗം ക്ലബ്ബിന്റെയും ശ്രീ.സുകുമാരൻ ആലിങ്കാൽ (വാർഡ് മെമ്പർ)വായനപക്ഷാചരണത്തിന്ടെയും  
ഉദ്‌ഘാടനം നിർവ്വഹിച്ചു.   
 sri Balachandran  kottodi
inaugurates vidyarangam club   
                                                    
കഥകളുംകവിതകളുംചൊല്ലിവായനയുടപ്രാധാന്യത്തെക്കുറിച്ചറിയിച്ചുകൊണ്ട്,വായനയിലൂടെ  ഒരു നല്ല മനുഷ്യനാകാൻ  സാധിക്കണമെന്ന് ശ്രീ.ബാലചന്ദ്രൻ കൊട്ടോടി  കുട്ടികളെ  ഉദ്‌ബോധിപ്പിച്ചു.ഓടക്കുഴലിന്റെ  മാധുര്യം നുകരാനും  മാജിക്കിന്റെ മാന്ത്രികലോകം  ദർശിക്കാനും ഉള്ള  ഒരവസരവും  അദ്ദേഹം  കുട്ടികൾക്ക് സമ്മാനിച്ചു. 


സ്വാഗതഭാഷണം   

അധ്യക്ഷപ്രസംഗം 
വായനാപക്ഷാചരണം -  ഉദ്‌ഘാടനം 
കുട്ടികളുമായി  സംവദിക്കുന്നു.

നന്ദി 
വേണുഗാനം 



         









വായനാവാരവുമായി  ബന്ധപ്പെട്ട് വിവിധ പരിപാടികൾ  ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.
  • ലൈബ്രറി  വിപുലീകരണം 
  • പുസ്തകപരിചയം 
  • എഴുത്തുകാരോടൊപ്പം 
  • പുസ്തകവണ്ടി 
  • വായനശാല  സന്ദർശനം 
  • ക്‌ളാസ്സ്‌റൂം ലൈബ്രറി ഒരുക്കൽ 
  • വിവിധ മത്സരങ്ങൾ സംഘടിപ്പിക്കൽ                                             *സാഹിത്യ ക്വിസ്,ആസ്വാദന കുറിപ്പ് തയ്യാറാക്കൽ,നാടകാവിഷ്കാരം,പത്രക്വിസ് എന്നിവ 
                  ലൈബ്രറി വിപുലീകരണത്തിന്ടെ ആദ്യപടി അധ്യാപകരിൽ നിന്നു തന്നെ.കുട്ടികൾക്ക് മാതൃകയായി, എല്ലാ അധ്യാപകരും അസ്സെംബ്ലിയിൽ  പുസ്തകങ്ങൾ സംഭാവന ചെയ്തു.കുട്ടികൾ പിറന്നാൾ ദിനത്തിലും അല്ലാതെയും പുസ്തകങ്ങൾ  നൽകുന്നുണ്ട്.
                    ആദ്യ ആഴ്ചയിലെ പുസ്തകപരിചയം ശ്രീ.ഗോപിനാഥൻ മാസ്റ്റർ നിർവഹിച്ചു.പുസ്തകം "വാക്കുകളുടെ അരങ്ങ് "-ശ്രീ.വാസു ചോറോട് 
                    ശ്രീ.സുബൈദ
നീലേശ്വരം ,ശ്രീ.സുഭാഷ് അരുക്കര എന്നീ എഴുത്തുകാരോടൊപ്പം അനുഭവങ്ങൾ പങ്കു വെക്കാനും ആടിപ്പാടി രസിക്കാനുമുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു.

പുസ്‌തപരിചയം 2 
   
 ശ്രീ.ഗംഗാധരൻ മാസ്റ്റർ  പുസ്തകം പരിചയപ്പെടുത്തുന്നു.ശ്രീ.മുണ്ടൂർ സേതുമാധവന്റെ "അമ്മ കൊയ്യുന്നു" എന്ന പുസ്തകം വളരെ ലളിതവും ഹൃദിസ്ഥവുമായ ശൈലിയിൽ കുട്ടികളുടെ മനോമുകുരത്തിലേക്കെത്തിക്കാൻ മാഷിന് സാധിച്ചു.

No comments:

Post a Comment