വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Sunday 2 April 2017




 ഓളപ്പരപ്പിലൊരുയാത്രാമംഗളം
             തേജസ്വിനിയുടെ  കുഞ്ഞോളങ്ങളെ തഴുകിക്കൊണ്ട്  ആട്ടവും പാട്ടുമായി  ഒരു സുദിനം.സർവീസിന്ടെ അവസാനനിമിഷവും ആസ്വാദ്യകരമാക്കുന്നതിനായി സഹപ്രവർത്തകർഒരുക്കിയസ്നേഹവിരുന്ന്,എല്ലാവർക്കുംഒരുപോലെ ആനന്ദകരമായ നിമിഷങ്ങൾ സമ്മാനിച്ചു.  
          ഞങ്ങളുടെ പ്രിയങ്കരനായ സാരഥി പ്രദീപ്ചന്ദ്രൻ മാഷിനും സഹാദ്ധ്യാപിക മേരി ടീച്ചർക്കും സഹപ്രവർത്തകർ നൽകിയ സ്നേഹോഷ്മളമായ യാത്രാമംഗളം.വേറിട്ട ഒരനുഭവം   
         നീലേശ്വരം കോട്ടപ്പുറത്തുനിന്നും "സ്നേഹതീരം"ഹൗസ്ബോട്ടിൽതൈക്കടപ്പുറം,ആയിറ്റി,മടക്കരഹാർബർ,ഓരിക്കടവ്,വലിയപറമ്പ,കന്നുവീട് കടപ്പുറം വരെയുള്ള യാത്ര മറക്കാനാവാത്ത ഒരു അനുഭവം തന്നെയാണ്.കായലിന്റെ ഇരുപുറവുമുള്ള തെങ്ങിൻതോപ്പും തൂക്കുപാലവും മേല്പാലങ്ങളും കടന്ന് പുലിമുട്ടും അഴിമുഖവുംദർശിച്ച് മന്ദമാരുതൻടെ തലോടലേറ്റുകൊണ്ട്,പല ഈണത്തിലുമുള്ള പാട്ടുകൾക്ക് ചുവടുവച്ചുകൊണ്ടും ഉള്ള യാത്ര എല്ലാവർക്കും ഹൃദ്യമായ ഒരു അനുഭവമായി.
                പ്രദീപ്മാഷിനുംമേരിടീച്ചർക്കുംഓരോ  സ്നേഹോപഹാരംസമ്മാനിക്കുകയും സേവനാനന്തരകാലംകൂടുതൽസന്തോഷപ്രദവും ഐശ്വര്യമുള്ളതും ആകട്ടെ എന്ന്,എല്ലാവരും ആശംസകൾ  നേരുകയും ചെയ്തു.    










 


















വിടവാങ്ങും നിമിഷങ്ങൾ
                                                ഈവർഷം7൦ക്ലാസ്പഠനംപൂർത്തിയാക്കിവിദ്യാലയത്തോട് വിടപറയുന്നട്ടികളുടെയാത്രയയപ്പുയോഗവുംസ്‌നേഹവിരുന്നും...............................................  
            വാർഷികപരീക്ഷകളെല്ലാംതീർന്നപ്പോൾആശ്വാസമായെങ്കിലുംകൂട്ടുകാരെയുംഅദ്ധ്യാപകരെയുംപിരിയുന്നതോർത്ത്എല്ലാവരുംമൂകരായിരുന്നു.ഹെഡ്മാസ്റ്ററുടെഅധ്യക്ഷതയിൽചേർന്നയോഗത്തിൽസ്വാഗതവുംആശംസകളുമെല്ലാം പതിവുപോലെ നടന്നു.
       വിദ്യാലയത്തിനായി ഇലക്ട്രിക് ബെൽ,ലൈബ്രറി ബുക്കുകൾഎന്നിവസംഭാവനചെയ്തു.
       മധുരപലഹാരങ്ങൾ,ഐസ്ക്രീം,ജ്യൂസ് എന്നിവ കഴിച്ചു.എല്ലാം കഴിഞ്ഞപ്പോൾ പലർക്കും പിരിഞ്ഞുപോകാൻ മനസ്സുവന്നില്ല.തമ്മിൽ കെട്ടിപിടിച്ചു കരഞ്ഞു൦  സെൽഫി എടുത്തു൦ ചിലർ ആശ്വസിച്ചു.കുറച്ചുപേർ തമ്മിൽ ചായം പൂശിയും സ്നോ സ്പ്രേചെയ്തുംആഘോഷപൂർവം  വിട ചൊല്ലി.
     പഴയകാലത്തെപ്പോലുള്ളപരാജയഭീതിഇന്നില്ലാത്തതു
കൊണ്ടുതന്നെ പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി  
എല്ലാവരെയും ഞങ്ങൾ യാത്രയാക്കി.