വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Tuesday 31 March 2015

FAREWELL PARTY

യാത്രയയപ്പ് യോഗം 

               2014-15  അധ്യയന വർഷത്തിൽ   7-)൦ തരം  പൂർത്തിയാക്കിയ 109  വിദ്യാർഥികളുടെ  യാത്രയയപ്പ്  28 -03-15 ന്  നടന്നു . ശ്രീമതി .രാധാദേവി ടീച്ചറുടെ  അധ്യക്ഷതയിൽ  ഹെഡ് മാസ്റ്റർ  ശ്രീ.കെ .കെ.മുരളീധരൻ  സാർ യോഗം ഉദ്ഘാടനം  ചെയ്തു .ക്ലാസ്സ്‌ അധ്യാപകരായ  ശ്രീ.ഗോപിനാഥൻ ,
ശ്രീ.ടി .കെ. ശ്രീധരൻ , ശ്രീമതി.കെ.കെ.കമലാക്ഷി  എന്നിവർ സംസാരിച്ചു.
ശ്രീമതി.ശ്രീകല.കെ ,ശ്രീമതി ഭാരതി .ടി.എം,ശ്രീ.എം.ഉണ്ണികൃഷ്ണൻ എന്നി  
അധ്യാപകരും ആശംസകൾ  നേർന്നു. സ്കൂൾ ലീഡർ  അഭിജിത്ത് .കെ  സ്വാഗതവും അപർണ. കെ  നന്ദിയും പറഞ്ഞു .  വിദ്യാർഥികളുടെ  വിവിധ പരിപാടികളും ശേഷം ഗംഭീരമായ  സല്ക്കാരവും നടന്നു .
     കുട്ടികളുടെ ഉപഹാരമായി 5 ഫാനുകൾ  ക്ലാസ്സ്‌ ലീഡർമാർ
ഹെഡ് മാസ്റ്റർക്ക് കൈമാറുകയും ചെയ്തു .








Wednesday 4 March 2015

ONNAM CLASS ONNAMTHARAM

സൂപ്പർ  സ്റ്റാളുകൾ 

ഒന്നാംക്ലാസ്സിലെ''രൂപയുംപൈസയും''എന്നപാഠഭാഗവുമായി ബന്ധപ്പെട്ട്കുട്ടികൾഅവതരിപ്പിച്ച   കച്ചവടസ്റ്റാളുകൾശ്രദ്ധേയമായഒരുപ്രവർത്തനമായി.പണവിനിയോഗംഎങ്ങനെനടത്താംഎന്ന്മനസ്സിലാക്കാൻഇതുവഴി കുട്ടികൾക്ക്സാധിച്ചു.  ''കുട്ടിക്കച്ചവടക്കരുംഉപഭോക്താക്കളും'' കച്ചവടം പൊടിപൊടിച്ചു. 



.

















Monday 2 March 2015

STUDY TOUR

പഠന  യാത്ര  
              2014-15 അധ്യയന വർഷത്തെ  വിദ്യാലയ പഠനയാത്ര  ഫെബ്രുവരി  27 ന് നടന്നു.മംഗലാപുരം സെൻറ് അലോഷ്യം  മുസിയം ,ചാപ്പൽ ,സയൻസ് പാർക്ക്‌ ,പിലിക്കുള പാർക്ക്‌ ,കുദ്രോളി  ക്ഷേത്രം ,   
 തുടങ്ങി  ഒട്ടേറെ സ്ഥലങ്ങൾ  സന്ദർശിച്ചു .