വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Thursday 13 July 2017

ലോക ജന സംഖ്യാ ദിനാചരണം സംഘടിപ്പിച്ചു.
തെക്കിൽ പറമ്പ : ലോകത്ത് ജന സംഖ്യ ക്രമാതീതമായി വർദ്ധിച്ചാൽ ഉണ്ടാകുന്ന വിപത്തുകളെ തുറന്നു കാട്ടി ജനസംഖ്യ ദിനാ ചരണം സംഘടിപ്പിച്ചു. പ്രതീകാത്മകമായി ഉണ്ടാക്കിയ ഭൂമിയിലേക്ക് ജനസംഖ്യയെ പറ്റിയുള്ള വിവരങ്ങൾ അവതരിപ്പിച്ചു കൊണ്ട് കുട്ടികൾ കയറി നിന്നു. ഇത്തരത്തിൽ കുട്ടികളുടെ എണ്ണം കൂടിക്കൂടി വന്ന് നമ്മുടെ മാതാവായ ഭൂമിക്കു താങ്ങാനാവുന്നതിലും അപ്പുറമായപ്പോൾ ഭൂമി നിലവിളിച്ചു കൊണ്ട് തകർന്നു പോകുന്നത് ഡോക്യൂ ഡ്രാമ രൂപത്തിൽ അവതരിപ്പിച്ചത് പ്രേക്ഷകർക്ക് പുതിയൊരനുഭവമായി. തെക്കിൽ പരമ്പ ഗവണ്മെന്റ് യു പി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഇത്തരത്തിൽ പുതുമയാർന്നൊരു പരിപാടി നടന്നത്. ഹെഡ് മാസ്റ്റർ രാധാകൃഷ്ണൻ മാസ്റ്റർ, അധ്യാപകരായ ഭാരതി ടി എം, ഗംഗാധരൻ എൻ, ടി കെ ശ്രീധരൻ എന്നിവർ സംസാരിച്ചു.





Tuesday 20 June 2017

പുസ്തകത്തിൽ നിന്നും ഇറങ്ങി വന്ന കഥാപാത്രങ്ങൾ വിസ്മയമായി
തെക്കിൽ പറമ്പ : എട്ടടിയോളം ഉയരമുള്ള തുറന്നു വെച്ച പുസ്തകം. തെക്കിൽപ്പറമ്പ  യു . പി സ്കൂളിലാണ് ഇത്തരത്തിൽ പുതുമയാർന്ന പരിപാടി വായനാ ദിനവുമായി ബന്ധപ്പെടുത്തി നടന്നത്. വായനാദിനവും വിദ്യാരംഗം സാഹിത്യ വേദിയുടെ ഉദ്ഘാടനവും കവിയും സാഹിത്യകാരനുമായ ശ്രീ ടി.ഒ. രാധാകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. ശ്രീമതി. സിന്ധു പുറവങ്കര സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ് മാസ്റ്റർ രാധാകൃഷ്ണൻ കാമലം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ശ്രീ. ഗോപിനാഥ് കളനാട്, ശ്രീമതി കമലാക്ഷി കെ കെ, ശ്രീ വി ആർ അനിൽ കുമാർ, ശ്രീ ശ്രീധരൻ ടി കെ എന്നിവർ ആശംസകൾ നേർന്നു.കുമാരി അനുശ്രീ നന്ദി രേഖപ്പെടുത്തി.




പുസ്തകത്തെപ്പറ്റിയുള്ള പരിചയപ്പെടുത്തലിന്റെ കൂടെ തുറന്നു വെച്ച പുസ്തകത്താളിൽ നിന്നും ഭാരത പര്യടനത്തിലെ ദുര്യോധനനും; പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും; ആടുജീവിത്തിലെ നജീബും; ബിരിയാണിയിലെ ഗോപാൽ യാദവും; ടോട്ടോ ചാനിലെ ടോട്ടോച്ചാനും ഇറങ്ങി വന്ന് അവരവരുടെ വേദനകളും ആകുലതകളും വിദ്യാർത്ഥികളുമായി പങ്കു വെച്ചു, അവരുടെ സൃഷ്ടി കർത്താക്കളെയും പരിചയപ്പെടുത്തി. 

Thursday 1 June 2017

PRAVESHANOTSAVAM 2017-18

പ്രവേശനോത്സവം  2017 -18 
                 






Tuesday 30 May 2017

MUNNORUKKAM

പ്രവേശനോത്സവം -മുന്നൊരുക്കങ്ങൾ

STAFF MEETING 

കുട്ടികളെ  വരവേൽക്കാനുള്ള
ഒരുക്കം 










Monday 29 May 2017

PUTHIYA SARADHI


                                  പുതിയ സാരഥി 

        നമ്മുടെവിദ്യാലയത്തിന്റെപുതിയ  സാരഥിയായിശ്രീ.കാമലംരാധാകൃഷ്ണൻമാസ്റ്റർ24-5-2017ന്ചുമതലയേറ്റു.              
      കഴിഞ്ഞ രണ്ടു മാസമായി ഹെഡ് മാസ്റ്റർ -ഇൻ -ചാർജ് ആയിരുന്ന ശ്രീ.കരിച്ചേരി കുഞ്ഞിക്കണ്ണൻ  മാസ്റ്റർ,  തിരക്കുകൾക്കിടയിലും  വിദ്യാലയത്തിന്റെ എല്ലാപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി ,പുതിയ അധ്യയന വർഷത്തിനായുള്ള അടിത്തറ പാകി കൊണ്ട് സസന്തോഷം പുതിയ  സാരഥിക്ക്  ചുമതല കൈമാറി.  
    
ശ്രീ.രാധാകൃഷ്ണൻ മാസ്റ്റർ ചുമതലയേറ്റെടുക്കുന്നു  

ശ്രീ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ  ചുമതല കൈമാറ്റം  നടത്തുന്നു 


Saturday 20 May 2017

WELCOME TO THE NEW ACADEMIC YEAR 2017-18

                       മുന്നൊരുക്കം
                                       
           2017-18അധ്യയനവർഷത്തെ  തുടക്ക പ്രവർത്തനങ്ങളെകുറിച്ച് ആലോചിക്കുന്നതിനായിപിറ്റിഎഎക്സിക്യൂട്ടീവ് യോഗംചേരുകയുംമികച്ചതുടക്കത്തിനായുള്ളപരിപാടികൾ   ആസൂത്രണം ചെയ്യുകയും ചെയ്തു.
പിറ്റിഎപ്രസിഡന്റ്ശ്രീ.ബാലഗോപാലന്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർഇൻചാർജ്ശ്രീ.കുഞ്ഞിക്കണ്ണൻമാസ്റ്റർ സ്വാഗതംപറയുകയുംഇതുവരെ യുള്ളഅഡ്‌മിഷൻനിലവാരം,നിർമ്മാണപ്രവർത്തനങ്ങൾ എന്നിവവിലയിരുത്തുകയും ചെയ്തു.  
              ഈവർഷത്തെപ്രവേശനോത്സവം  ഏതുരീതിയിൽപൂർവ്വാധികംഭംഗിയായി ആഘോഷിക്കാംഎന്ന് യോഗം ചർച്ചചെയ്ത് തീരുമാനിച്ചു.കൂടാതെ നിർമ്മാണപ്രവർത്തങ്ങൾ  എത്രയുംവേഗം പൂർത്തിയാക്കാനും തീരുമാനമായി.
             യോഗത്തിൽ പി റ്റി എ വൈസ് പ്രസിഡന്റ്  ശ്രീ .സിദ്ദിഖ് ചട്ടഞ്ചാൽ,മുൻ ഹെഡ്മാസ്റ്റർ ശ്രീ .പ്രദീപ്ചന്ദ്രൻ മാസ്റ്റർ ,മറ്റ് പി റ്റി എ മെമ്പർമാർ ,അദ്ധ്യാപക പ്രതിനിധികൾ എന്നിവരും സംബന്ധിച്ചു. 

Sunday 2 April 2017




 ഓളപ്പരപ്പിലൊരുയാത്രാമംഗളം
             തേജസ്വിനിയുടെ  കുഞ്ഞോളങ്ങളെ തഴുകിക്കൊണ്ട്  ആട്ടവും പാട്ടുമായി  ഒരു സുദിനം.സർവീസിന്ടെ അവസാനനിമിഷവും ആസ്വാദ്യകരമാക്കുന്നതിനായി സഹപ്രവർത്തകർഒരുക്കിയസ്നേഹവിരുന്ന്,എല്ലാവർക്കുംഒരുപോലെ ആനന്ദകരമായ നിമിഷങ്ങൾ സമ്മാനിച്ചു.  
          ഞങ്ങളുടെ പ്രിയങ്കരനായ സാരഥി പ്രദീപ്ചന്ദ്രൻ മാഷിനും സഹാദ്ധ്യാപിക മേരി ടീച്ചർക്കും സഹപ്രവർത്തകർ നൽകിയ സ്നേഹോഷ്മളമായ യാത്രാമംഗളം.വേറിട്ട ഒരനുഭവം   
         നീലേശ്വരം കോട്ടപ്പുറത്തുനിന്നും "സ്നേഹതീരം"ഹൗസ്ബോട്ടിൽതൈക്കടപ്പുറം,ആയിറ്റി,മടക്കരഹാർബർ,ഓരിക്കടവ്,വലിയപറമ്പ,കന്നുവീട് കടപ്പുറം വരെയുള്ള യാത്ര മറക്കാനാവാത്ത ഒരു അനുഭവം തന്നെയാണ്.കായലിന്റെ ഇരുപുറവുമുള്ള തെങ്ങിൻതോപ്പും തൂക്കുപാലവും മേല്പാലങ്ങളും കടന്ന് പുലിമുട്ടും അഴിമുഖവുംദർശിച്ച് മന്ദമാരുതൻടെ തലോടലേറ്റുകൊണ്ട്,പല ഈണത്തിലുമുള്ള പാട്ടുകൾക്ക് ചുവടുവച്ചുകൊണ്ടും ഉള്ള യാത്ര എല്ലാവർക്കും ഹൃദ്യമായ ഒരു അനുഭവമായി.
                പ്രദീപ്മാഷിനുംമേരിടീച്ചർക്കുംഓരോ  സ്നേഹോപഹാരംസമ്മാനിക്കുകയും സേവനാനന്തരകാലംകൂടുതൽസന്തോഷപ്രദവും ഐശ്വര്യമുള്ളതും ആകട്ടെ എന്ന്,എല്ലാവരും ആശംസകൾ  നേരുകയും ചെയ്തു.