വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Thursday 26 January 2017

ധീര ജവാന്മാർക്   പ്രണാമമർപ്പിച്ച് 
റിപ്പബ്ലിക്ക് ദിനാഘോഷം 
                   

  ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനം  വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു.ധീരജവാന്മാർക്കായി  ഒരുക്കിയ  അമർജവാൻ സ്മൃതി മണ്ഡപത്തിൽ,മുഖ്യാതിഥിയായ റിട്ടയേർഡ് ജവാൻ ശ്രീ.കാനത്തൂർ നാരായണൻ നമ്പ്യാർ  പുഷ്പചക്രം  സമർപ്പിച്ചു പ്രണാമങ്ങൾ അർപ്പിച്ചു.
                      ഇന്ത്യ -ചൈന യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ള  ഇദ്ദേഹത്തെ  വാർഡ് മെമ്പർ ശ്രീ സുകുമാരൻ ആലിങ്കാൽ 
പൊന്നാടയണിയിച്ചാദരിച്ചു .

Thursday 12 January 2017

JILLA KALOTHSAVAM 2016-17


ജില്ലാ കലോത്സവം _  മികച്ച പ്രകടനം
                     ജനുവരി ആദ്യവാരം തൃക്കരിപ്പൂർ ഗവ.ഹയർ സെക്കണ്ടറി വിദ്യാലയത്തിൽ വെച്ച് നടന്ന കാസറഗോഡ് ജില്ലാകലോത്സവത്തിൽ മികച്ച പ്രകടനംകാഴ്ചവച്ചുകൊണ്ട് 
 തെക്കിൽ പറമ്പയുടെ കുരുന്നു പ്രതിഭകൾ,വിദ്യാലയത്തിന്റെ അഭിമാനമായി. 
                     പങ്കെടുത്ത 5 ഇനങ്ങളിൽ 3 ഇനങ്ങളിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും മറ്റിനങ്ങളിൽ എഗ്രേഡും സ്വന്തമാക്കി
25 പോയിന്റുകൾ സബ്‌ജില്ലക്കായി സമ്മാനിക്കാൻ നമ്മുടെ കുരുന്നുകൾക്ക് സാധിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു . 
                    കൂടാതെ യു. പി മലയാള നാടകത്തിൽ മികച്ച നടനുള്ള പുരസ്കാരവും നമുക്ക് സ്വന്തം.  
മികച്ച നടൻ 
സോനു സുരേന്ദ്രൻ 
നാടകം  2-)൦ സ്ഥാനം എ ഗ്രേഡ്  
                                           

ഒപ്പന 2-)൦ സ്ഥാനം എ ഗ്രേഡ്  
ഗീതിക പ്രദീപ് 
അക്ഷരശ്ലോകം
  2-)൦ സ്ഥാനം എ ഗ്രേഡ്
 

                                             
സൂര്യ സുരേഷ്
മോഹിനിയാട്ടം
എ ഗ്രേഡ് 
അറബി പ്രസംഗത്തിലും  എ ഗ്രേഡ്  ലഭിച്ചു.