വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Saturday 22 October 2016

      ഒക്ടോബർ 14   സ്കൂൾതല കായികമേളക്ക് തുടക്കമായി.

             കുട്ടികളെ RED,BLUE,GREEN,YELLOW,WHITE എന്നിങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ച്മത്സരങ്ങൾ നടത്തി കൊണ്ടുള്ളകായികമേളയുടെപ്രാഥമികറൗണ്ടുകൾക്ക്  ഇന്ന്  തുടക്കമായി.
        ഒക്ടോബർ 18,19 തീയ്യതികളിലായി കായികമേളയുടെ   വിവിധ ഇനങ്ങൾ നടന്നു.18 ന്രാവിലെ10മണിക്ക്നടന്ന മാർച്ച് പാസ്റ്റിൽ വാർഡ് മെമ്പർ ശ്രീ.സുകുമാരൻ ആലിങ്കാൽ  സല്യൂട്ട് സ്വീകരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ.പ്രദീപ്ചന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി.സ്‌പോർട് കൺവീനർ ശ്രീകല ടീച്ചർ പ്രതിജ്ഞ ചൊല്ലികൊടുത്തു.
 ഉദ്‌ഘാടന ചടങ്ങിൽ നിന്നും 



                സമാപനച്ചടങ്ങിൽ നിന്നും -സമ്മാനദാനം 
വിജയാഹ്ലാദം 
വ്യക്തിഗതചാമ്പ്യൻമാർ   
റണ്ണേഴ്‌സ് അപ്പ് 
                              ഓവറോൾ ചാമ്പ്യൻസ് 
                         
കൊടിയിറക്കം 

ശുഭപ്രതീക്ഷകളോടെ 




























  

Friday 14 October 2016

അഭിമാനതാരങ്ങൾ
             കാസറഗോഡ്ജില്ലയെപ്രതിനിധികരിച്ച്,സംസ്ഥാനതല
തോയ്‌ക്കൊണ്ട മത്സരത്തിൽ വിജയികളായതിൽ  തെക്കിൽപറമ്പയിലെ  കുട്ടികളും...............                         അക്ഷയനായർ  _ ഗോൾഡ് മെഡൽ      
                ശോഭിക .വി      _ സിൽവർ  മെഡൽ 
               നവനീത്. സി     _ ബ്രോൺസ് മെഡൽ 
           എല്ലാവരും നമ്മുടെ വിദ്യാലയത്തിലെ  6)൦ തരം  വിദ്യാർത്ഥികളാണ് .
                                *അഭിനന്ദനങ്ങൾ *

Friday 7 October 2016

വന്യജീവി വാരാഘോഷം
               ഒക്ടോബർ  ആദ്യവാരം  വന്യജീവിവാരമായി  ആഘോഷിക്കുന്നതിന്റെ ഭാഗമായി  വേറിട്ട കാഴ്ചകളുമായി വിദ്യാർത്ഥികൾ.
               വന്യജീവികളുടെ  മുഖമൂടിയണിഞ്ഞകുട്ടികൾ  വിദ്യാലയമുറ്റത്ത് അണിനിരന്നപ്പോൾ  ഏവർക്കും അതൊരു കൗതുകകാഴ്ചയായി. വനം വകുപ്പ് ഉദ്യോഗസ്ഥരും കൂടി ചേർന്നപ്പോൾ  വന്യജീവി സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു .