വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Monday 7 December 2015

സബ്ജില്ല  കലോത്സവം -മികച്ച വിജയം 

  2015 നവംബർ 30 മുതൽ ഡിസംബർ വരെ,ജി.എൽപി.എസ്   
ഷിരിബാഗുലുവിൽ  വെച്ച്, നടന്ന  കാസറഗോഡ് സബ്ജില്ല  കലോത്സവത്തിൽ ഓവറോൾ  ചാമ്പ്യൻഷിപ്പ്  കരസ്ഥമാക്കി    
ഞങ്ങളുടെ  പ്രതിഭകൾ കലാകിരീടം  നിലനിർത്തി.  
മത്സരിച്ച എല്ലാ ഇനങ്ങളിലും  ഒന്നും രണ്ടും സ്ഥാനങ്ങളോ എ ഗ്രേഡോ  നേടിക്കൊണ്ട്  അഭിമാനകരമായ  വിജയം നേടാൻ ഞങ്ങളുടെ  കുരുന്നു പ്രതിഭകൾക്ക്  സാധിച്ചു.  
**അഭിനന്ദനങ്ങൾ**............ 

Saturday 17 October 2015

CONGRATULATIONS!!!

അഭിനന്ദങ്ങൾ 
           കാസറഗോഡ് ഉപജില്ല യു.പി വിഭാഗം സയൻസ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരി സംഗീതയ്ക്ക് അഭിനന്ദനങ്ങൾ.  ഞങ്ങളുടെ സ്കൂളിലെ എഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ സംഗീത, മൈലാട്ടി ഹൌസിൽ ശ്രീ. എൻ . സദാനന്ദയുടെയും ശ്രീമതി എം. സവിതയുടെയും മകളാണ്.  
             
               ഈ വർഷത്തെ യുറിക്ക വിജ്ഞാനോൽസവത്തിന്റെ പഞ്ചായത്ത് തല മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഈകൊച്ചുമിടുക്കിക്ക്ഞങ്ങളുടെഅഭിനന്ദനങ്ങൾ....... മേഖലാതലത്തിലും ഒന്നാം  സമ്മാനം  നേടി  *സംഗീത*  ഞങ്ങളുടെ അഭിമാന താരമായിരിക്കുന്നു.   
                      കൂടാതെമാതൃഭൂമിനന്മക്വിസ്ഒന്നാംസ്ഥാനം(സബ് ജില്ല ), രണ്ടാംസ്ഥാനം(ജില്ലാതലം),ഐ.റ്റിക്വിസ്ഒന്നാംസ്ഥാനം(സബ്ജില്ല), അക്ഷരമുറ്റം ക്വിസ്നാലാംസ്ഥാനം(സബ്ജില്ല), കെ.എസ്.ടി.എ രജതജൂബിലി ക്വിസ് മൂന്നാംസ്ഥാനം (സബ്ജില്ല)എന്നിവയും  സംഗീതയുടെ  കിരീടത്തിലെ  "പൊൻ തൂവലുകളാണ്".                                             








 

Monday 5 October 2015

MELAKAL

സ്വാഗതസംഘം  രൂപികരണം

                  2015-16 വർഷത്തെ കാസറഗോഡ് ഉപജില്ല പ്രവൃത്തിപരിചയ ശാസ്ത്ര  സാമൂഹ്യശാസ്ത്ര ഗണിത മേളകൾ നവംബർ 4, 5 തീയ്യതികളിലായി  തെക്കിൽപറമ്പ  ഗവ.യു.പി.സ്കൂളിൽ വെച്ച്നടത്തുന്നതിനുള്ള സംഘാടകസമിതി രൂപികരിച്ചു. 
  

Friday 2 October 2015

Nadaka camp

അഭിനയമികവ്   കണ്ടെത്താൻ 
              കുട്ടികളിലെ  മികച്ച അഭിനയചാതുരി  കണ്ടെത്താനായി  നാടകക്യാമ്പ്‌ .
        നമ്മുടെ  വിദ്യാലയത്തിലെ  മികച്ച  അഭിനയ പ്രതിഭകളെ  കണ്ടെത്താനായിഒക്ടോബർ2,3തീയ്യതികളിലായിഒരു  നാടകക്യാമ്പ്‌സംഘടിപ്പിച്ചിരിക്കുന്നു. 
   














 5,6,7 ക്ലാസ്സുകളിലെ  താത്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഈ ക്യാമ്പ്‌ നയിക്കുന്നത് ശ്രീ.ഉദയൻ കുണ്ടംകുഴി, ശ്രീ.ഗംഗാധരൻ മാസ്റ്റർ  എന്നിവരാണ്.

Gandhi jayanthi

ഗാന്ധി ജയന്തി  
         മഹാത്മജിയുടെ 146-)൦ ജന്മവാർഷികം  വിവിധ പരിപാടികളോടെ  സമുചിതമായി  ആചരിച്ചു.രാവിലെ സ്കൂൾ  അസ്സെംബ്ലിയിൽഎല്ലാവരുംമഹാത്മാവിനെസ്മരിച്ചു.അതിവേഗം  മാറികൊണ്ടിരിക്കുന്ന  ഇന്നത്തെ ലോകത്തിൽ   ഗാന്ധിയൻ  ആദർശങ്ങളുടെ  പ്രാധാന്യത്തെ  കുറിച്ച്  കുട്ടികളെ  ഉദ്ബോധിപ്പിച്ചു .ഹെഡ് മാസ്റ്റർ ശ്രീ. .പ്രദീപ്‌ ചന്ദ്രൻ സാർ ,പി.ടി.എ  പ്രസിഡണ്ട്  ശ്രീ.ബാലഗോപാലൻ , മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.രേഖ,അധ്യാപകർ ,വിദ്യാർഥി പ്രതിനിധികൾ  എന്നിവർ  സംസാരിച്ചു.
          വിദ്യാർഥി കളുടെയും രക്ഷിതാക്കളുടെയും  നേതൃത്വത്തിൽ  സ്ക്കൂളും പരിസരവും വൃത്തിയാക്കി . 
എല്ലാവർക്കും ലഡ്ഡുവും  പഴവും  വിതരണം ചെയ്തു .  

Friday 18 September 2015

PTA GENERAL BODY

2014-15  വർഷത്തെ  പി ടി എ  വാർഷിക ജനറൽബോഡി യോഗം  16-9-15 ന് സ്കൂൾഹാളിൽ വെച്ച്  നടന്നു. ഗ്രാമപഞ്ചായത്ത്  മെമ്പർ ശ്രീമതി.രമാഗംഗാധരൻ  ഉദ്ഘാടനം  നിർവഹിച്ച യോഗത്തിൽ പിറ്റി എ  പ്രസിഡണ്ട്   ശ്രീ.സുകുമാരൻ  ആലിങ്കൽ അധ്യക്ഷത  വഹിച്ചു.ഹെഡ് മാസ്റർ  ശ്രീ എ ജെ പ്രദീപ്ചന്ദ്രൻ  സ്വാഗതം ചെയ്തു .    
ബാലഗോപലാൻ  ബിട്ടിക്കൽ ,രാധ  ആടിയം ,നിയാസ്.ബി  ,ശ്രീധരൻ ടി.കെ  എന്നിവർ  സംസാരിച്ചു.
               പി റ്റി എ  പ്രസിഡന്റ്‌  ശ്രീ.സുകുമാരൻ  ആലിങ്കലിനും  യു എസ് എസ്  പരീക്ഷയിൽ മികച്ച  വിജയം  നേടിയ   അപർണയ്ക്കും  ഗ്രാമപഞ്ചായത്ത് മെമ്പർ  നിയാസ്. ബി  ഉപഹാരങ്ങൾ  നല്കി.
               പുതിയ കമ്മിറ്റി ഭാരവാഹികളെ  തിരഞ്ഞെടുത്തു.
  ശ്രീ.ബാലഗോപലാൻ ബിട്ടിക്കൽ (പ്രസിഡണ്ട്)ശ്രീ.സുകുമാരൻ പൊന്നാറ്റടുക്കം(വൈസ് പ്രസിഡണ്ട്).    
              ശ്രീമതി. രേഖ (എം.പി.ടി.എ.പ്രസിഡണ്ട്),ശ്രീമതി.നിത്യ(വൈസ് പ്രസിഡണ്ട്)     

Monday 24 August 2015

onaghosham

ഓണാഘോഷം 
         ഈ വർഷത്തെ  ഓണം  പൂക്കളമൊരുക്കിയും 
ഓണസദ്യകഴിച്ചും ആഘോഷപൂർവം  കൊണ്ടാടി .  
അധ്യാപകരും അമ്മമാരും  ഓണസദ്യ ഒരുക്കുന്ന  തിരക്കിൽ  
















Wednesday 15 July 2015

mehanthi fest

മെഹന്തി  ഫെസ്റ്റ്
                            റംസാൻ ആഘോഷങ്ങളുടെ  ഭാഗമായി  സംഘടിപ്പിച്ച  മെഹന്തി ഫെസ്റ്റ്   കരവിരുതിന്റെയും കലാബോധത്തിന്റെയും  സമന്വയ കാഴ്ച യായി  മാറി.  യു. പി.ക്ലാസ്സുകളിലെ  30 ജോഡി കൾ   പങ്കെടുത്ത  മത്സരത്തിൽ  ഏററവും നല്ല ജോഡികളെ  കണ്ടെത്താൻ  ഏറെ പണിപ്പെട്ടു. 
 ഒന്നാം  സ്ഥാനം: അലീമ  &ശിവാനി  7th എ 
രണ്ടാം സ്ഥാനം : സ്വാതി   &അശ്വതി   6th ബി 
മൂന്നാം സ്ഥാനം :കീർത്തന &അപർണ  7th  എ              
         "             :അമ്നാസ &മാളവിക  6th എ      
     
                                                        മൈലാഞ്ചി മൊഞ്ച് 





Thursday 2 July 2015

INAUGURATION OF HEALTH CLUB

 ഹെൽത്ത്  ക്ലബ്‌  ഉദ്ഘാടനം
            
                                2015-16    വർഷത്തെ  സ്കൂൾ ഹെൽത്ത്  ക്ലബ്   ഉദ്ഘാടനം 2-7-15  വ്യാഴാഴ്ച 1.30 ന് നടന്നു. ഹെഡ് മാസ്റ്റർ ശ്രീ.കെ.കെ.മുരളീധരൻ സാറിൻറെ  അധ്യക്ഷതയിൽ  നടന്ന  യോഗത്തിൽ ചട്ടഞ്ചാൽപ്രാഥമികആരോഗ്യകേന്ദ്ര൦  
ജൂനിയർ  ഹെൽത്ത് ഇൻസ്പെക്ടർ  ശ്രീ. ശശീന്ദ്രൻസാർ ഉദ് ഘാടനം  നിർവഹിച്ചു.ഹെൽത്ത് ക്ലബ്‌ കണ്‍വീനർ ആലിസ് ടീച്ചർ  സ്വാഗതവും ക്ലബ്‌ പ്രസിഡന്റ്‌  ശാനിബ്  നന്ദിയും പറഞ്ഞു.




Thursday 25 June 2015

programmes of SPIC MACAY

തുള്ളൽ കലയെ   അടുത്തറിയാൻ 



           പാഠപുസ്തകങ്ങളിൽ   കണ്ടും കേട്ടും  മാത്രം  പരിചയമുള്ള   തുള്ളൽകലയെ   അടുത്തറിയാൻ  കിട്ടിയ  അവസരം  കുട്ടികൾക്കും  അധ്യാപർക്കും   ഏറെ  ആസ്വാദ്യകരമായി . സപിക് മാക്കെ  യുടെ  കാസറഗോഡ് ജില്ലാതല  പരിപാടി യുടെ   ഭാഗമായി    കലാമണ്ഡലം നയനനും സംഘവുമാണ്    ഈ  ദൃശ്യവിരുന്ന്   കാഴ്ച വെച്ചത് . ശീതങ്കൻ ,ഓട്ടൻ ,പറയൻ  എന്നിങ്ങനെ  മൂന്നു തരം   തുള്ളലുകളും  ഒരേ വേദിയിൽ തന്നെ   അവതരിപ്പിച്ചു  കാണിച്ചു .  കലാമണ്ഡലം  മോഹനകൃഷ്ണൻ (പാട്ട്),കലാമണ്ഡലം  രാജീവൻ  ( മൃദംഗം )  എന്നിവരും  ഈ  പരിപാടിയുടെ       പ്രധാനപ്രവർത്തകരായിരുന്നു .                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                     

vayana varam samapanam

വായനാവാരം   -   ആഘോഷപൂർവ്വം  സമാപനം 
                      ജൂണ്‍ 19 മുതൽ25വരെയുള്ള  വായനവാരത്തിന്റെ  
സമാപനം  വിവിധ  പരിപാടികളോടെ  ഗംഭീരമായി  നടന്നു. രാവിലെ  10 മണി  മുതൽ  പുസ്തക പ്രദർശനം ,ഉച്ചക്ക്  2  മണി  മുതൽ  സ്പിക് മാകെയുടെ  ആഭിമുഖ്യത്തിൽ   നടന്ന  ഓട്ടൻ തുള്ളൽ , ഓരോ ദിവസങ്ങളിലായി  നടന്ന  വിവിധ   മത്സര വിജയികൾക്കുള്ള  സമ്മാനവിതരണം   എന്നിവയോടെ 4  മണിക്ക്    പരിപാടികൾ  സമാപിച്ചു .     
                         സപിക് മാക്കെ യുടെ  ഈ വർഷത്തെ കാസറഗോഡ്  ജില്ലാതല പരിപാടികളുടെ   ഉദ്ഘാടനവേദികൂടി യാവാൻ   ഞങ്ങൾക്കു  സാധിച്ചു.ബഹു.കാസറഗോഡ്  ഡി.ഡി.ഇ   രാഘവൻ  സി .ഉദ്ഘാടനം  നിർവഹിച്ചു . ഹെഡ് മാസ്റ്റർ ,പി.റ്റി.എ  പ്രസിഡന്റ്‌ ,സപിക് മാകെ  ഭാരവാഹികൾ  എന്നിവരും   വേദി  അലങ്ക രിച്ചു   

Friday 19 June 2015

vayana dinaghosham

അരങ്ങ്  തകർത്ത്  കളിയരങ്ങ്
       വായനാദിനത്തിൻറെയും    വിദ്യാരംഗം കലാസാഹിത്യവേദി യുടെയും   ഉദ്ഘാടന സമ്മേളനം  കുട്ടികൾക്ക്   ആവേശമായിമാറി .  നാടൻപാട്ടുകളും  അഭിനയത്തിൻറെ   നവരസ ഭാവങ്ങളുകൊണ്ട്   കുട്ടികളെ  വായനയുടെ  വിവിധ തലങ്ങളിലേക്ക് എത്തിക്കാൻ ,വിജയൻ ശങ്കരം പാടിയും പ്രവിരാജ്  പാടി യും ചേർന്നവതരിപ്പിച്ച  കളിയരങ്ങിനുസാധിച്ചു . എം .ടി  വാസുദേവൻ നായരുടെയും  വൈക്കം മുഹമ്മദ്‌ ബഷീറിന്റെയും   കഥാപാത്രങ്ങളെ വളരെ ഹൃദ്യമായി  കുട്ടികളിലെക്കെത്തിക്കാൻ  ഈ  പരിപാടിക്ക്  സാധിച്ചു .
                         തെക്കിൽ വെസ്റ്റ്  ഗവ.യു .പി .സ്കൂൾ  ഹെഡ് മാസ്റ്റർ  ശ്രീ .എ. ജെ പ്രദീപ്‌ ചന്ദ്രൻ  മാസ്റ്റർ   തന്റെ  ഉദ്ഘാടന പ്രസംഗത്തിൽ , ഓരോപുസ്തകവും   വ്യത്യസ്ത തരം  അറിവും  അനുഭൂതിയും നമുക്ക്  പ്രദാനം ചെയ്യുന്നുണ്ടെന്നും    വിവിധ മേഖലകളിൽ ഉൾപ്പെട്ട പുസ്തകങ്ങൾ വായിക്കണമെന്നും  കുട്ടികളെ  ഉദ്ബോധിപ്പിച്ചു.  അതിനിടെ  മാഷിന്റെ  നിർദ്ദേശ പ്രകാരം   ഒരു കുട്ടികവിത ചൊല്ലിയ   അനുശ്രീ ക്ക്  ഒരു കൊച്ചു സമ്മാനം നല്കാനും  മാഷ്  മറന്നില്ല.
                          ഇതോടൊപ്പം    2- )൦ ക്ലാസ്സിലെ  കുട്ടികളുടെവായനപരിപോഷിപ്പിക്കുന്നതിനായി   പ്രസ്തുത  ക്ലാസ്സിലെ  കുട്ടികളും  ക്ലാസ്സ്‌ അധ്യാപികമാരായ   സുസ്മിത  കെ .പി , രാധ ജെ .എൻ  എന്നിവരും  കൂടി  തയ്യാറാക്കിയ 80  പുസ്തകങ്ങളുടെ  പ്രകാശനവും   പ്രദീപ്‌  ചന്ദ്രൻ  മാസ്റ്റർ  നിർവഹിക്കുകയുണ്ടായി .ഇതിലൂടെ  തങ്ങളുടെ ക്ലാസ്സിലെ   "ഓരോകുട്ടിക്കും  വായനക്കായി  സ്വന്തം  പുസ്തകം"  എന്ന  ആശയം നടപ്പിലാക്കാൻ  സാധിച്ചു. 
                   പ്രസ്തുത ചടങ്ങിൽ  പി.ടി.എ  പ്രസിഡണ്ട്‌  ശ്രീ .സുകുമാരൻ ആലിങ്കൽ  അധ്യക്ഷത വഹിച്ചു .സീനിയർ അസിസ്റ്റന്റ്‌  ശ്രീ ഗോപിനാഥൻ മാസ്റ്റർ  സ്വാഗതവും  വിദ്യാരംഗം  ക്ലബ്‌  സെക്രട്ടറി   അരുണിമ  എൻ . കെ   നന്ദി യും   പറഞ്ഞു .
                       ഉദ്ഘാടന ചടങ്ങിലെ  ചില  നിമിഷങ്ങൾ 






മറ്റു  മത്സരയിനങ്ങൾ
                 
  •  22 -6-15   -ആസ്വാദനകുറിപ്പ്   എഴുതൽ(യു. പി ), കേട്ടെഴുത്ത് (എൽ .പി )
  • 23-6-15    - വായനാമത്സരം (യു .പി ,എൽ .പി )
  • 24-6-15    - കൈയെഴുത്ത് മത്സരം (യു.പി ,എൽ .പി )    
  • 25 -6-15    -പുസ്തകപ്രദർശനം .
വിജയികൾക്കുള്ള  സമ്മാനങ്ങൾ  സ്പോൻസർ ചെയ്തത്  പി.റ്റി. എ  എക്സിക്യുട്ടിവ്  മെമ്പർ  ശ്രീ .നാരായണൻ കൊളത്തൂർ  .