വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Friday, 19 June 2015

vayana dinaghosham

അരങ്ങ്  തകർത്ത്  കളിയരങ്ങ്
       വായനാദിനത്തിൻറെയും    വിദ്യാരംഗം കലാസാഹിത്യവേദി യുടെയും   ഉദ്ഘാടന സമ്മേളനം  കുട്ടികൾക്ക്   ആവേശമായിമാറി .  നാടൻപാട്ടുകളും  അഭിനയത്തിൻറെ   നവരസ ഭാവങ്ങളുകൊണ്ട്   കുട്ടികളെ  വായനയുടെ  വിവിധ തലങ്ങളിലേക്ക് എത്തിക്കാൻ ,വിജയൻ ശങ്കരം പാടിയും പ്രവിരാജ്  പാടി യും ചേർന്നവതരിപ്പിച്ച  കളിയരങ്ങിനുസാധിച്ചു . എം .ടി  വാസുദേവൻ നായരുടെയും  വൈക്കം മുഹമ്മദ്‌ ബഷീറിന്റെയും   കഥാപാത്രങ്ങളെ വളരെ ഹൃദ്യമായി  കുട്ടികളിലെക്കെത്തിക്കാൻ  ഈ  പരിപാടിക്ക്  സാധിച്ചു .
                         തെക്കിൽ വെസ്റ്റ്  ഗവ.യു .പി .സ്കൂൾ  ഹെഡ് മാസ്റ്റർ  ശ്രീ .എ. ജെ പ്രദീപ്‌ ചന്ദ്രൻ  മാസ്റ്റർ   തന്റെ  ഉദ്ഘാടന പ്രസംഗത്തിൽ , ഓരോപുസ്തകവും   വ്യത്യസ്ത തരം  അറിവും  അനുഭൂതിയും നമുക്ക്  പ്രദാനം ചെയ്യുന്നുണ്ടെന്നും    വിവിധ മേഖലകളിൽ ഉൾപ്പെട്ട പുസ്തകങ്ങൾ വായിക്കണമെന്നും  കുട്ടികളെ  ഉദ്ബോധിപ്പിച്ചു.  അതിനിടെ  മാഷിന്റെ  നിർദ്ദേശ പ്രകാരം   ഒരു കുട്ടികവിത ചൊല്ലിയ   അനുശ്രീ ക്ക്  ഒരു കൊച്ചു സമ്മാനം നല്കാനും  മാഷ്  മറന്നില്ല.
                          ഇതോടൊപ്പം    2- )൦ ക്ലാസ്സിലെ  കുട്ടികളുടെവായനപരിപോഷിപ്പിക്കുന്നതിനായി   പ്രസ്തുത  ക്ലാസ്സിലെ  കുട്ടികളും  ക്ലാസ്സ്‌ അധ്യാപികമാരായ   സുസ്മിത  കെ .പി , രാധ ജെ .എൻ  എന്നിവരും  കൂടി  തയ്യാറാക്കിയ 80  പുസ്തകങ്ങളുടെ  പ്രകാശനവും   പ്രദീപ്‌  ചന്ദ്രൻ  മാസ്റ്റർ  നിർവഹിക്കുകയുണ്ടായി .ഇതിലൂടെ  തങ്ങളുടെ ക്ലാസ്സിലെ   "ഓരോകുട്ടിക്കും  വായനക്കായി  സ്വന്തം  പുസ്തകം"  എന്ന  ആശയം നടപ്പിലാക്കാൻ  സാധിച്ചു. 
                   പ്രസ്തുത ചടങ്ങിൽ  പി.ടി.എ  പ്രസിഡണ്ട്‌  ശ്രീ .സുകുമാരൻ ആലിങ്കൽ  അധ്യക്ഷത വഹിച്ചു .സീനിയർ അസിസ്റ്റന്റ്‌  ശ്രീ ഗോപിനാഥൻ മാസ്റ്റർ  സ്വാഗതവും  വിദ്യാരംഗം  ക്ലബ്‌  സെക്രട്ടറി   അരുണിമ  എൻ . കെ   നന്ദി യും   പറഞ്ഞു .
                       ഉദ്ഘാടന ചടങ്ങിലെ  ചില  നിമിഷങ്ങൾ 






മറ്റു  മത്സരയിനങ്ങൾ
                 
  •  22 -6-15   -ആസ്വാദനകുറിപ്പ്   എഴുതൽ(യു. പി ), കേട്ടെഴുത്ത് (എൽ .പി )
  • 23-6-15    - വായനാമത്സരം (യു .പി ,എൽ .പി )
  • 24-6-15    - കൈയെഴുത്ത് മത്സരം (യു.പി ,എൽ .പി )    
  • 25 -6-15    -പുസ്തകപ്രദർശനം .
വിജയികൾക്കുള്ള  സമ്മാനങ്ങൾ  സ്പോൻസർ ചെയ്തത്  പി.റ്റി. എ  എക്സിക്യുട്ടിവ്  മെമ്പർ  ശ്രീ .നാരായണൻ കൊളത്തൂർ  .



No comments:

Post a Comment